വ്യാപാരിമിത്ര അംഗങ്ങളുടെ സംയുക്ത കൺവെൻഷൻ സമാപിച്ചു
പെരുവയൽ:
വ്യാപാരിമിത്ര അംഗങ്ങളുടെയും യൂണിറ്റ് മെമ്പർമാരുടെയും സംയുക്ത കൺവെൻഷൻ സമിതി ഓഫീസ് ഹാളിൽ പ്രസിഡണ്ട് കെ.സി.അജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
യൂണിറ്റ് സെക്രട്ടറി കെ.ഹമീദ് സ്വാഗതം പറഞ്ഞു. വ്യാപാരി മിത്രാ അംഗങ്ങളായിരിക്കെ മരണപെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്ന പ്രമേയം പ്രമോദ് കുമാർ അവതരിപ്പിച്ചു.
വ്യാപാരിമിത്ര ജില്ലാ കോഡിനേറ്റർ ടി. മരക്കാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വ്യാപാരിമിത്ര കൗൺസിലർ ടി.പി.വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വ്യാപാരിമിത്ര ട്രസ്റ്റ് മെമ്പർ ബിന്ദു അനാമിക, ജില്ലാ കമ്മിറ്റി മെമ്പർ റഷീദ് കച്ചേരി, ഏരിയ പ്രസിഡണ്ട് ബി.കെ.കുഞ്ഞഹമ്മദ്, ഏരിയ കമ്മിറ്റി മെമ്പർ വി.കെ.ജയൻ തുടങ്ങിയവർ സംസാരിച്ചു. വ്യാപാരിമിത്രയിൽ പരമാവധി അംഗങ്ങളെ ചേർക്കാൻ ആവശ്യമായ പ്രവർത്തനം നടത്താൻ കൺവെൻഷൻ തീരുമാനിച്ചു. ഏരിയ കമ്മിറ്റി മെമ്പർ മുരളീധരൻ മംഗലോളി നന്ദി പറഞ്ഞു.
Tags:
Peruvayal News