ലഹരി മുക്ത നാടിനായി കുറ്റിച്ചിറ കൈകോർക്കുന്നു:
കുളത്തിന് ചുറ്റും മനുഷ്യച്ചങ്ങല
കുറ്റിച്ചിറ കുളത്തിന് ചുറ്റും ലഹരിക്കെതിരെ മനുഷ്യച്ചങ്ങല
കോഴിക്കോട്:
തെക്കെപ്പുറം ജാഗ്രത സമിതി യൂത്ത് ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ കുറ്റിച്ചിറ കുളത്തിന് ചുറ്റും മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നു. 2025 മാർച്ച് 19 ബുധനാഴ്ച രാത്രി 10 മണിക്കാണ് പരിപാടി.
ലഹരി ഉപയോഗത്തിനെതിരെ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് മനുഷ്യച്ചങ്ങലയുടെ ലക്ഷ്യം. മുഴുവൻ പ്രദേശവാസികളും മനുഷ്യച്ചങ്ങലയിൽ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
തെക്കെപ്പുറം ജാഗ്രത സമിതി യൂത്ത് ടാസ്‌ക് ഫോഴ്‌സാണ് പരിപാടിയുടെ സംഘാടകർ.
Tags:
Kozhikode News