Trending

ഡിപ്ലോമ പുനർമൂല്യ നിർണയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഡിപ്ലോമ പുനർമൂല്യ നിർണയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു


എഞ്ചിനീയറിംഗ്, ടെക്‌നോളജി, കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. നവംബർ 2024- റിവിഷൻ 2015 - സെമസ്റ്റർ 1 മുതൽ 6 വരെ (സപ്ലിമെന്ററി), റിവിഷൻ 2019 (പി) - സെമസ്റ്റർ 1 മുതൽ 7 വരെ (സപ്ലിമെന്ററി) & റിവിഷൻ 2021 - സെമസ്റ്റർ 1, 3 & 5 (റഗുലർ & സപ്ലിമെന്ററി) സെമസ്റ്റർ 6 (സപ്ലിമെന്ററി) ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്. www.sbte.kerala.gov.in എന്ന വെബ് പോർട്ടലിൽ ഫലങ്ങൾ ലഭ്യമാണ്. പരീക്ഷാ ഫീസ് അടക്കാത്ത ഉദ്യോഗാർത്ഥികൾ ലോഗിൻ വഴി കുടിശ്ശിക അടച്ചാൽ ഫലം പ്രസിദ്ധീകരിക്കും. പരാതികൾ മാർച്ച് 24 ന് മുൻപ് ബന്ധപ്പെട്ട സ്ഥാപന മേധാവിയെ അറിയിക്കേണ്ടതാണെന്ന് കൺട്രോളർ ഓഫ് ടെക്‌നിക്കൽ എക്‌സാമിനേഷൻ അറിയിച്ചു.

Post a Comment

Previous Post Next Post