സൗഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു
രാമനാട്ടുകര:
രാമനാട്ടുകര ടാക്സി ഡ്രൈവേഴ്സും ജമാഅത്തെ ഇസ്ലാമി രാമനാട്ടുകര ഘടകവും സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ഗ്രന്ഥകാരൻ ജി കെ എടത്തനാട്ടുകാര മുഖ്യപ്രഭാഷണം നടത്തി. ടി മുഹമ്മദ് സജ്നാസ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി എകോപന സമിതി യുണിറ്റ് പ്രസിഡണ്ട് പി എം അജ്മൽ, നഗരസഭ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ്, സെക്രട്ടറി ശ്രീജിത്ത്, എയ്ഡ്പോസ്റ്റ് സബ് ഇൻസ്‌പെക്ടർ രാജശേഖരൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് ജലീൽ ചാലിൽ,
നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുല്ലത്തീഫ്, കൗൺസിലർ കെ ജയ്സൽ, സുലൈഖ രാമനാട്ടുകര,
ജലീൽ സി പി, സുബൈർ എ സംസാരിച്ചു.
Tags:
Kozhikode News