Trending

മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ച് രാമനാട്ടുകര നഗരസഭ

മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ച് രാമനാട്ടുകര നഗരസഭ


രാമനാട്ടുകര:
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി രാമനാട്ടുകര നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. വിളംബര ജാഥയായി ആരംഭിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനവും സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭ പ്രഖ്യാപനവും നഗരസഭ ഹരിതകർമ്മ സേനക്കായി വാങ്ങിയ പിക്ക് അപ് ലോറി, ആരോഗ്യ വിഭാഗത്തിന് എൻഫോഴ്സ്മെൻ്റ്ര്  സ്ക്വാഡ് പ്രവർത്തനത്തിനായി വാങ്ങിയ  വാഹനത്തിൻ്റെയും ഫ്ലാഗ് ഓഫ് കർമ്മവും രാ മനാട്ടുകര അസീസ് പാർക്കിന് സമീപത്ത് ഉള്ള വേദിയിൽ വെച്ച് ബഹു നഗരസഭ ചെയർപേഴ്സൺ ശ്രീമതി ബുഷറ റഫീക് നിർവ്വഹിച്ചു. ബഹു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കെ എം യമുന  സ്വാഗതം പറഞ്ഞ ചടങ്ങിന്റെ അധ്യക്ഷസ്ഥാനം വൈസ് ചെയർമാൻ ശ്രീ കേ സുരേഷ്   നിർവഹിച്ചു. ചടങ്ങിൽ ശുചിത്വ പ്രതിജ്ഞ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി എം കേ യമുന ചൊല്ലിക്കൊടുത്തു.
 ചെണ്ട മേളത്തിന്റെ അകമ്പടിയോടെ നടന്ന വിളംബരജാഥയിൽ നഗരസഭയിലെ കൗൺസിലർമാർ ,ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ, തൊഴിലുറപ്പു തൊഴിലാളികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ,അധ്യാപകർ ,സന്നദ്ധ പ്രവർത്തകർ, ടാക്സി തൊഴിലാളികൾ,ക്ലബ് പ്രതിനിധികൾ,മറ്റു യുവജന സംഘടന പ്രവര്ത്തകര് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ  ശുചിത്വം മാലിന്യ സംസ്കരണ - ജലസംരക്ഷണ രംഗത്ത് മാതൃകാ പരവും നേതൃത്വപരവുമായ പ്രവർത്തനം കഴ് ചവെച്ച ഹരിതകേരള മിഷൻ ആർ പി ശ്രീമതി പി പ്രിയ, മികച്ച പ്രവർത്തനം കാഴ്ചവച്ച ഹരിത കർമ്മ സേനാംഗം ശ്രീമതി  സിന്ധു. ഐ , നഗരസഭ സാനിറ്റേഷൻ വർക്കർമാർ,    പുലാപ്ര റസിഡൻസ് അസോസിയേഷൻ ,വ്യാപാരി വ്യവസായി ഏകോപന സമിതിഎന്നിവരെ ആദരിച്ചു. 'Waste to art' നു ഉത്തമ ഉദാഹരണമായി രാമനാട്ടുകര ടാക്സി വർക്കേഴ്സ് സൊസൈറ്റി ഒഴിവാക്കിയ ടയറും മറ്റു പാഴ് വസ്തുക്കളും ഉപയോഗിച്ച് നിർമ്മിച്ച കസേര നഗരസഭയ്ക്ക് കൈമാറി. ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ആയ ശ്രീമതി നദീറ, ശ്രീമതി വി എം പുഷ്പ, ശ്രീ .അബ്ദുൽ ലത്തീഫ്, കൗൺസിലർ ശ്രീമതി എം കേ ഗീത, സി ഡീ എസ് ചെയർപേഴ്സൺ ശ്രീമതി ഷാജീലത, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശ്രീ  കല്ലട മുഹമ്മദലി ,വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ ,ഹോട്ടൽ ആൻ്റ് റെസ്റ്ററൻ  അസോസോഷൻ,എന്നിവർ സംസാരിച്ചു.മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നാളിതുവരെ നഗരസഭ നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്  തയ്യാറാക്കിയ പ്രവർത്തന റിപ്പോർട്ട് ചെയർപേഴ്സൺ ശ്രീമതി ബുഷറ റഫീഖ് നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീ ഷജിൽ  കുമാർ പി ക്ക് കൈമാറി. ക്ലീൻ സിറ്റി മാനേജർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ സെക്രട്ടറി ശ്രീ ശ്രീജിത്ത് പി ചടങ്ങിന് നന്ദി പറഞ്ഞു. ഭാവിയിൽ ശുചിത്വ  സന്ദേശം ഉൾക്കൊണ്ട് നമ്മുടെ നാടിൻറെ ശുചിത്വ നിലവാരവും   പൊതു ശുചിത്വ  കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണെന്നും ,ഇതിനു വിപരീതമായി പ്രവർത്തിക്കുന്നവർക്ക്  എതിരെ കർശന ശിക്ഷ നടപടികളുമായി നഗരസഭ മുന്നോട്ടുപോകുമെന്നും ചടങ്ങിൽ സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post