Trending

ശതപൂർണ്ണിമ: മാനവ മൈത്രി സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.

ശതപൂർണ്ണിമ: മാനവ മൈത്രി സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.


പെരിങ്ങൊളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷ പരിപാടിയായ ശതപൂർണ്ണിമയുടെ യുടെ ഭാഗമായി സംഘടിപ്പിച്ച മാനവ മൈത്രി സംഗമം പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് PK ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ റഷീദ് P അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ സി എൽ ഡെയ്സമ്മ ടീച്ചർ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ആശസിന്ദു ടീച്ചർ  നന്ദിയും പറഞ്ഞു.സയ്യിദ് മുഹമ്മദ് മഹ്ഷൂഖ് തങ്ങൾ ഹുദവി,ഫാ.സിബി ഇമ്മാനുവൽ (സി എം ഐ),വിനോദ് മംഗത്തായ എന്നിവർ അനുഗ്രഹ ഭാഷണം നടത്തി.ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ TP മാധവൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പി സുഹറ എന്നിവർ ആശംസ അർപ്പിച്ചു.ശേഷം വിപുലമായ ഇഫ്താർ സംഗമത്തോടെ സമാപിച്ചു.

Post a Comment

Previous Post Next Post