നാവായിക്കുളത്തിന്റെ ഇതിഹാസം ഉൾപ്പെടെയുള്ള
ഓരനെല്ലൂർ ബാബുവിൻ്റെ കവിതാസമാഹാരങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറി ഗ്രന്ഥശാലയ്ക്ക് സമർപ്പിച്ചു.
തിരുവനന്തപുരം:
ഓരനെല്ലൂർ ബാബുവിൻ്റെ കവിതാസമാഹാരങ്ങൾ, നാവായിക്കുളത്തിന്റെ ഇതിഹാസം ഉൾപ്പെടെ, തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറി ഗ്രന്ഥശാലയ്ക്ക് സമർപ്പിച്ചു. ഗ്രന്ഥശാലാ ഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം സിറ്റി ഡി.ഐ.ജി.യും പോലീസ് കമ്മീഷണറുമായ ശ്രീ. തോംസൺ ജോസ് ഐ.പി.എസും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ സൂപ്രണ്ടും നാവായിക്കുളം സ്വദേശിയുമായ ഡോ. നിസാറുദ്ദീനും ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇപ്പോഴത്തെ സൂപ്രണ്ട് ഡോ. സുനിൽകുമാർ ബി.എസ്., ഗ്രന്ഥശാലാ സംഘാടകനും സുരക്ഷാ ഉദ്യോഗസ്ഥനുമായ കണ്ണൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഓരനെല്ലൂർ ബാബുവിൻ്റെ കവിതകൾ ജീവിതത്തിന്റെ വിവിധ തലങ്ങളെ സ്പർശിക്കുന്നവയാണ്. അദ്ദേഹത്തിന്റെ രചനകൾ വായനക്കാർക്ക് പുതിയ ചിന്തകൾ നൽകുന്നതിനും പ്രചോദനം നൽകുന്നതിനും സഹായിക്കുന്നു. ഈ പുസ്തകങ്ങൾ മെഡിക്കൽ കോളേജ് ഗ്രന്ഥശാലയ്ക്ക് മുതൽക്കൂട്ടാകുമെന്നും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നും അധികൃതർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ പങ്കെടുത്തവർ ഒരനെല്ലൂർ ബാബുവിന്റെ സാഹിത്യ സംഭാവനകളെ പ്രശംസിച്ചു. അദ്ദേഹത്തിന്റെ രചനകൾ സമൂഹത്തിന് നൽകുന്ന സന്ദേശങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് അവർ അഭിപ്രായപ്പെട്ടു.
Tags:
Kerala News