ശുചിത്വ കേരളം, സുസ്ഥിര കേരളം: ചെറുകുളത്തൂരിൽ ഹരിത ഗ്രന്ഥാലയം & ക്ലീൻ ചെറുകുളത്തൂർ പ്രഖ്യാപനം മാർച്ച് 24-ന്
ചെറുകുളത്തൂർ:
ശുചിത്വ കേരളം, സുസ്ഥിര കേരളം പദ്ധതികളുടെ ഭാഗമായി കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ഹരിത ഗ്രന്ഥാലയം, ക്ലീൻ ചെറുകുളത്തൂർ പദ്ധതികളുടെ പ്രഖ്യാപനം 2025 മാർച്ച് 24-ന് വൈകീട്ട് 6.30-ന് വായനശാല പരിസരത്ത് നടക്കും.
സി.ഡബ്ല്യു.ആർ.ഡി.എം സീനിയർ സയൻ്റിസ്റ്റ് ഡോ. അമ്പിളി പരിപാടി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ-സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കും.
പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കാൻ സംഘാടക സമിതി അഭ്യർത്ഥിച്ചു.
Tags:
Peruvayal News