Trending

മാവൂരിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു

മാവൂരിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു


മാവൂർ:
സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ മാവൂർ മഹ്ളറയുടെ
ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി നെച്ചായിൽ മുഹമ്മദലി മാസ്റ്റർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ഉപയോഗം സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് മാവൂർ സബ് ഇൻസ്പെക്ടർ സലിം മുട്ടത്ത് ക്ലാസെടുത്തു.
മാവൂർ മഹല്ല് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഉസ്മാൻ സഖാഫി സ്വാഗതവും മഹല്ല് ഖത്തീബ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post