ലഹരി പ്രതിരോധം സർക്കാർ എല്ലാ ഏജൻസികളെയും ഉപയോഗപ്പെടുത്തണം
മജ്ലിസ് ലഹരി നിവാരണ സമിതി
രാജ്യത്ത് മയക്ക്മരുന്നു ലഹരി വിപണനവും ഉപയോഗവും 25 ശതമാനവും നമ്മുടെ സംസ്ഥാനത്താണന്ന കണക്കുകൾ നാണിപ്പിക്കുന്നതും ഉൽകണഠപ്പെടുക്കുന്നതുമാണെന്ന് മജ്ലിസ് ലഹരി നിവാരണ സമിതി സംഘടിപ്പിച്ച ലഹരിക്കെതിരെ പ്രതിരോധ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 15 വർഷമായി യുവാക്കളാലും വിദ്യാർഥികളിലും ലഹരിക്കെതിരെ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും നടത്തിവരികയാണ് മജ്ലിസ് നിവാരണ സമിതി
സർക്കാരിൻ്റെ മദ്യ നയവും മതസംഘടനകളുടെയും രാഷ്ടിയ പാർട്ടികളുടെയും ചെറുത്ത് നിൽപ് ദുർബലമായ തുമാണ് മയക്ക്മരുന്നു ലോബിക്ക് ഊർജ്ജം പകരാൻ ഇടയായത്
പോലിസിൻ്റ പരിശോധനകൾ ഹെൽമറ്റിലും സിറ്റ് ബെൽറ്റിലും ഹെവി വാഹനത്തിലെ ചരക്ക് പരിശോധനയിലും ഒതുങ്ങിയത് ലഹരി മയക്ക്മരുന്നു ലോബിക്ക് പഴുതുകൾ ഉണ്ടാക്കിയതായും കുട്ടായ്മ കുറ്റപ്പെടുത്തി.
അഡ്വ: ശമീം പക്സാൻ, ഗ്രോ വാസു മോയിൻ ബാപ്പു ഡോ : ഖാസിമുൽ ഖാസിമിസിദ്ധീഖ് വചനം കൂട്ടായ്മക്ക് നേതൃത്വം നൽകി
Tags:
Peruvayal News