കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാലയിൽ ടെലികോം മേഖലയിലെ നൂതന സാങ്കേതിക മാറ്റങ്ങളെക്കുറിച്ച് ക്ലാസ്സ് നടത്തി
കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാലയും BSNL കോഴിക്കോട് ഡിവിഷനും സംയുക്തമായി ടെലികോം മേഖലയിലെ നൂതന സാങ്കേതിക മാറ്റങ്ങളെക്കുറിച്ച് ക്ലാസ്സ് നടത്തി. പഞ്ചായത്ത് നേതൃസമിതി കൺവീനർ ടി.എം.ചന്ദ്രശേഖരൻ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. വായനശാല ഭരണസമിതി അംഗം അംശുമതി.കെ അദ്ധ്യക്ഷത വഹിച്ചു.
BSNL കോഴിക്കോട് സബ്ബ് ഡിവിഷണൽ എഞ്ചിനിയർ പ്രവീൺ കുമാർ. എം, ടെലികോം മേഖലയിലെ നൂതന സാങ്കേതിക മാറ്റങ്ങൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു. BSNL കോഴിക്കോട് അസിസ്റ്റൻ്റ് ഓഫീസ് സൂപ്രണ്ട് മനോജ് കുമാർ, BSNL കുന്ദമംഗലം ജൂനിയർ എഞ്ചിനിയർ ജിജോ എന്നിവർ സംസാരിച്ചു.
ചർച്ചയിൽ ശിവൻ ചീലങ്ങാട്ട്, സി.ശങ്കരൻ, ടി.പി. രാധാകൃഷ്ണൻ, കെ.കൃഷ്ണൻകുട്ടി, വിപിൻ. ടി, ഷാജു. സി, ടി.കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനശാല സെക്രട്ടറി വിശ്വനാഥൻ.ഇ സ്വാഗതവും, ജോ:സെക്രട്ടറി ഷാജു. സി. നന്ദിയും പറഞ്ഞു.
Tags:
Peruvayal News