ഹരിത ഗ്രന്ഥാലയം & ക്ലീൻ ചെറുകുളത്തൂർ പ്രഖ്യാപനം നടത്തി
ശുചിത്വ കേരളം, സുസ്ഥിര കേരളം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാല ചെറുകുളത്തൂരിന്റെ ആഭിമുഖ്യത്തിൽ ഹരിത ഗ്രന്ഥാലയം & ക്ലീൻ ചെറുകുളത്തൂർ പ്രഖ്യാപനം നടത്തി.
പ്രഖ്യാപന ഉദ്ഘാടനം CWRDM-ലെ സീനിയർ സയൻ്റിസ്റ്റ് ഡോ: അമ്പിളി നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രഖ്യാപന വിശദീകരണം പഞ്ചായത്ത് നേതൃസമിതി കൺവീനർ ടി.എം. ചന്ദ്രശേഖരൻ നൽകി. ബാല കൈരളി സെക്രട്ടറി ചൈത്ര കോട്ടാടത്ത് പ്രതിജ്ഞ ചൊല്ലി.
ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി. മാധവൻ, പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. ഷറഫുദ്ദീൻ, പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ അനിത. പി, മാസ്ക്ക് മഞ്ഞൊടി സെക്രട്ടറി അതുൽ. എസ് നാഥ്, കൈരളി ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡണ്ട് വിജീഷ്.കെ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചെറുകുളത്തൂർ യൂണിറ്റ് സെക്രട്ടറി വിജയവേണുഗോപാലൻ.എം.പി, സി.പി.ഐ (എം) പ്രതിനിധി കെ.ആർ. സുബ്രഹ്മണ്യൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ആർദ്ര അനിൽ & ടീം, ബീന പുനത്തിൽ, ദിവ്യ & ടീം എന്നിവർ അവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായി.
സ്വാഗത സംഘം കൺവീനർ വിശ്വനാഥൻ. ഇ സ്വാഗതം ആശംസിച്ചു. വായനശാല ജോയിൻ്റ് സെക്രട്ടറി സി. ഷാജു നന്ദി പറഞ്ഞു.....
Tags:
Peruvayal News