Trending

നാടക ചലച്ചിത്ര രംഗത്ത് 50 വർഷം: എ.എം.എ. പൂവ്വാട്ടുപറമ്പിന് ആദരം

നാടക ചലച്ചിത്ര രംഗത്ത് 50 വർഷം: എ.എം.എ. പൂവ്വാട്ടുപറമ്പിന് ആദരം


പെരുമൺ പുറഗ്രാമീണ വായനശാല നാടക-ഷോർട്ട് ഫിലിം രംഗത്ത് 50 വർഷം പൂർത്തിയാക്കിയ അതുല്യ പ്രതിഭ എ.എം.എ. പൂവ്വാട്ടുപറമ്പിനെ ആദരിച്ചു. വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് രാജമോഹൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യുട്ടീവ് അംഗം വി.പി. ശ്യാംകുമാർ ഉപഹാരം നൽകി.
ചടങ്ങിൽ കവി ടി.പി.സി. വളയന്നൂർ, കെ.കെ. പുരുഷോത്തമൻ, സുരേഷ് പാലാഞ്ചേരി, ഉണ്ണി ബേപ്പൂർ, സുനിൽ കാലിക്കറ്റ്, മനോജ് പി. ഷൈനി, മുരളി എന്നിവർ ആശംസകൾ അർപ്പിച്ചു.
വായനശാല സെക്രട്ടറി ശശീധരൻ സ്വാഗതവും നന്ദകുമാർ നന്ദിയും പറഞ്ഞു. നാടക-ചലച്ചിത്ര രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എ.എം.എ. പൂവ്വാട്ടുപറമ്പിൻ്റെ കലാസപര്യയെ ചടങ്ങിൽ അനുമോദിച്ചു.

Post a Comment

Previous Post Next Post