അത്യപൂർവ്വ രക്തഗ്രൂപ്പായ ബോംബെ O+ve രക്തം ദാനം ചെയ്ത് ഹോപ്പ് മെമ്പർ അഭിലാഷ്
കോഴിക്കോട്:
അപൂർവ്വ രക്തഗ്രൂപ്പായ 'ബോംബെ O+ve' രക്തം ദാനം ചെയ്ത് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് അംഗം അഭിലാഷ് മാതൃകയായി. എറണാകുളം ജില്ലയിലെ അങ്കമാലി ലിറ്റ്ൽ ഫ്ലവർ ഹോസ്പിറ്റലിൽ ചികിത്സയിലുള്ള ഒരു രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണ് അഭിലാഷ് രക്തം നൽകിയത്. കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിയാണ് അഭിലാഷ്.
ഇത് അഭിലാഷിന്റെ 21-ാമത്തെ രക്തദാനമാണ്. ജീവൻ രക്ഷിക്കാനുള്ള ഈ ഉദ്യമത്തിന് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് കുടുംബം അഭിലാഷിന് അഭിനന്ദനങ്ങൾ അറിയിച്ചു. സമൂഹത്തിന് മാതൃകയായ ഈ സന്നദ്ധപ്രവർത്തനം അഭിനന്ദനം അർഹിക്കുന്നു.
Tags:
Kozhikode News