ലഹരിക്കെതിരെ ദീപം തെളിയിച്ച് . സി പി.ഐ (എം)
മാവൂർ. ലഹരിക്കെതിരെയുളള ക്യാമ്പയിന്റെ ഭാഗമായി സി.പി.ഐ (എം) കുന്ദമംഗലം ഏരിയാ കമ്മറ്റിയുടെ നേത്യത്വത്തിൽ 27/3/25 ന് കുന്ദമംഗലത്ത് വൈ:4 മണിക്ക് നടക്കുന്ന പരിപാടിയുടെ മുന്നോടിയായി 26/3/25 ന് രാത്രി 7 മണിക്ക് വിവിധ ബ്രാഞ്ച് കേന്ദ്രങ്ങളിൽ ദീപം തെളിയിച്ചു. മാവൂർ അങ്ങാടിയിൽ നടന്ന പരിപാടിയിൽ ലോക്കൽ സെക്രട്ടറി പി. സുനിൽ കുമാർ , കെ.പി.ചന്ദ്രൻ , ഇ എൻ പ്രേമനാഥൻ കൃഷ്ണൻ എം.പി., മോഹൻദാസ് . എ.പി. , സന്തോഷ് കുമാർഎന്നിവർ നേത്യത്വം നൽകി
Tags:
Mavoor News