Trending

മഹല്ല് സൗഹൃദ കൂട്ടായ്മ

മഹല്ല് സൗഹൃദ കൂട്ടായ്മ

മാവൂർ:
സമൂഹത്തിന്റെ സ്വസ്ഥതയും കുടുംബത്തിൻറെ കെട്ടുറപ്പും നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെപഞ്ചായത്ത് തലപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്കോവിഡ് കാലത്തെ ജാഗ്രത പുലർത്തണമെന്ന് മാവൂർ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് കെ.മുഹമ്മദ് ബാഖവി ആവശ്യപ്പെട്ടു. മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ നടന്ന മേഖല മഹല്ല് സൗഹൃദ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് സൗഹൃദ കൂട്ടായ്മ ചെയർമാൻ എം. ഇസ്മാഈൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി.പി. ഷൗക്കത്തലി മുഖ്യ പ്രഭാഷണം നടത്തി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസാഖ് വളപ്പിൽ, പ്രഫസർ സി.കെ. അഹമ്മദ്, അഹമ്മദ് കുട്ടി അരയങ്കോട് തുടങ്ങിയവർ സംസാരിച്ചു. മഹല്ല് തലത്തിൽ പ്രവർത്തനത്തിന് ആക് ഷൻ പ്ലാൻ തയ്യാറാക്കാൻ തീരുമാനിച്ചു. കെ.എ. ഖാദർ മാസ്റ്റർ, എൻ.പി. അഹമ്മദ്, പി. മജീദ് മാസ്റ്റർ, യാസിർ മാസ്റ്റർ, ലത്തീഫ് ഹാജി കെ.സി. മുഹമ്മദലി, സിറാജുദ്ദീൻ ബ്നുഹംസ, എ.പി.അബ്ദുൽ കരീം, സാദിഖ് അലി, റസാഖ് ചെറൂപ്പ തുടങ്ങിയവർ നേതൃത്വം നൽകി. കൺവീനർ മജീദ് സി.കെ.സ്വാഗതവും സത്താർ കളൻന്തോട് നന്ദിയും പറഞ്ഞു. ശേഷം ഇഫ്താർ മീറ്റും നടന്നു.

Post a Comment

Previous Post Next Post