മണ്ഡലംപ്രവാസിലീഗ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മാവൂർ :
കുന്ദമംഗലം മണ്ഡലം പ്രവാസി ലീഗ് ഇഫ്താർ സംഗമം വെള്ളലശ്ശേരി കഴുത്തൂട്ടി മുക്കിൽ നടന്നു. പ്രവാസി വെൽഫെയർ പ്രവർത്തനം റമളാനിന് ശേഷം ഊർജ്ജിതമാക്കുവാൻ സംഗമത്തിൽ തീരുമാനിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ അബ്ദുള്ളക്കോയ സ്വാഗതം പറഞ്ഞു. പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് എ.എം. എസ് അലവി അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ വിഭാഗം മണ്ഡലം ചെയർമാൻ എൻ.സി മുഹമ്മദ് മറ്റ് നേതാക്കളായ ടി.എം.സി അബൂബക്കർ, അബ്ദുറഹിമാൻ വെള്ളിപറമ്പ് 'ഷമീർ കുന്ദമംഗലം. പ്രസംഗിച്ചു.
Tags:
Kunnamangalam News