Trending

നൈറ്റ് മാര്‍ച്ചില്‍ നാടൊന്നിച്ചു പെരുവയലില്‍ ഓപ്പറേഷന്‍ ഡാര്‍ക്കിന് തുടക്കം

നൈറ്റ് മാര്‍ച്ചില്‍ നാടൊന്നിച്ചു
പെരുവയലില്‍ ഓപ്പറേഷന്‍ ഡാര്‍ക്കിന് തുടക്കം

ലഹരിയെ തുരത്താന്‍ പെരുവയല്‍ എന്ന പേരില്‍ പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേരാണ് മാര്‍ച്ചില്‍ കണ്ണികളായത്. പുവ്വാട്ടുപറമ്പ് സ്കൂള്‍ പരിസരത്ത് നിന്നാരംഭിച്ച് കല്ലേരിയില്‍ സമാപിച്ചു.
ഓപ്പറേഷന്‍ ഡാര്‍ക്ക് എന്ന പേരില്‍ വിപുലമായ ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു. ഇതിനായി ആരംഭിച്ച വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ ഉമേഷ് പദ്ധതിയുടെ പേര് പ്രഖ്യാപിച്ചു. വൈസ് പ്രസിഡണ്ട് പി.കെ.ഷറഫുദ്ദീന്‍ പദ്ധതി വിശദീകരിച്ചു.

സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.സുഹറ, അനീഷ് പാലാട്ട്, ഷാഹിന സലാം, അംഗങ്ങളായ ഉനൈസ് അരീക്കല്‍, പി.എം.ബാബു, എം പ്രസീത് കുമാര്‍, സംഘടന പ്രതിനിധികളായ കെ.മൂസ മൌലവി, സി.എം.സദാശിവന്‍, കെ.എം.ഗണേഷന്‍, എം.പുഷ്പാകരന്‍, പി.വി.കെ.മജീദ് പ്രസംഗിച്ചു.

Post a Comment

Previous Post Next Post