Trending

ടി.എൻ. അബ്ദുറഹിമാൻ അനുസ്മരണയോഗം കൊടിയത്തൂരിൽ സംഘടിപ്പിച്ചു

ടി.എൻ. അബ്ദുറഹിമാൻ അനുസ്മരണയോഗം കൊടിയത്തൂരിൽ സംഘടിപ്പിച്ചു


കൊടിയത്തൂർ:
അന്തരിച്ച ടി.എൻ. അബ്ദുറഹിമാൻ്റെ (ബിച്ചാനാക്ക) സ്മരണാർത്ഥം യുവചേതന വായനശാലയുടെ ആഭിമുഖ്യത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. കൊടിയത്തൂരിൽ നടന്ന യോഗത്തിൽ സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗിരീഷ് കാരക്കുറ്റി, എം. അബ്ദുള്ളക്കോയ, മെഹബൂബ് കെ.ടി., വി. വീരാൻകുട്ടി, ത്യാഗരാജൻ പി.പി., എം.സി. മുഹമ്മദ് അൻവർ, സി.ടി.സി. അബ്ദുള്ള തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.


ടി.എൻ. അബ്ദുറഹിമാൻ്റെ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളെ അനുസ്മരിച്ച പ്രഭാഷകർ അദ്ദേഹത്തിൻ്റെ സ്മരണകൾ പുതുതലമുറയ്ക്ക് പ്രചോദനമാകട്ടെയെന്ന് ആശംസിച്ചു.
സ. നാസർ കൊളായി അധ്യക്ഷത വഹിച്ച യോഗത്തിൽ ബഷീർ കണ്ണാട്ടിൽ സ്വാഗതം പറഞ്ഞു. സുരേഷ് ബാബു പി.പി. നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post