സുഹറ മാങ്കാവ് മനുഷ്യാവകാശ സേന കോഴിക്കോട് ജില്ലാ ഡയറക്ടർ
കോഴിക്കോട്:
മനുഷ്യാവകാശ സേന
(Human Rights Corps)
കോഴിക്കോട് ജില്ല ഡയറക്ടറായി സുഹറ മാങ്കാവ് ചുമതലയേറ്റു. നേരത്തെ കോഴിക്കോട് ജില്ലാ വനിതാ പ്രസിഡണ്ടായിരുന്ന സുഹറ മാങ്കാവ്, സാമൂഹിക പ്രവർത്തന രംഗത്ത് സജീവമാണ്.
കോഴിക്കോട് മാങ്കാവ് കള്ളിക്കുന്ന് സ്വദേശിയായ സുഹറ മാങ്കാവ് സായിസ് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ കൂടിയാണ്.
സാമൂഹിക സേവന രംഗത്ത് സുഹറ മാങ്കാവ് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് മനുഷ്യാവകാശ സേന കോഴിക്കോട് ജില്ലാ ഡയറക്ടർ സ്ഥാനത്തേക്ക് നിയമിച്ചത്.
Tags:
Kozhikode News