Trending

ലഹരി മാഫിയക്കെതിരെ ശബ്ദമുയർത്തുന്ന ഹ്രസ്വചിത്രം: കില്ലിംഗ് ഡ്രഗ് ശ്രദ്ധേയമാകുന്നു

ലഹരി മാഫിയക്കെതിരെ ശബ്ദമുയർത്തുന്ന ഹ്രസ്വചിത്രം: കില്ലിംഗ് ഡ്രഗ് ശ്രദ്ധേയമാകുന്നു


നമ്മുടെ നാട്ടിൽ വർദ്ധിച്ചു വരുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ സന്ദേശം നൽകുന്ന ഹ്രസ്വചിത്രം "കില്ലിംഗ് ഡ്രഗ്" ശ്രദ്ധേയമാകുന്നു. നാസ് ക്രിയേഷൻസിന്റെ ബാനറിൽ ഒരുക്കിയ ഈ 25 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം കുന്നമംഗലം പാലക്കൽ മാളിലെ മാജിക് ഫ്രെയിം തിയേറ്ററിൽ പ്രദർശിപ്പിച്ചു.


സിനിമ കണ്ടവരെല്ലാം തന്നെ ഈ ചിത്രം സമൂഹത്തിന് ആവശ്യമാണെന്നും, ഇതിന്റെ മേക്കിംഗ് മികച്ചതാണെന്നും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
ലഹരി മാഫിയയുടെ ഭീകരതയും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളും തുറന്നുകാട്ടുന്ന ഈ ഹ്രസ്വചിത്രം പ്രേക്ഷകരിൽ വലിയ ചലനമുണ്ടാക്കുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള ദൃശ്യങ്ങളും അവതരണവുമാണ് "കില്ലിംഗ് ഡ്രഗ്" ന്റെ പ്രധാന ആകർഷണം.


റഷീദ് നാസ് സംവിധാനം ചെയ്ത ഈ ചിത്രം 20 വർഷത്തോളമായി ടെലിഫിലിം, ആൽബം, ഷോർട്ട് ഫിലിം എന്നീ മേഖലകളിൽ സജീവമായ റഷീദ് നാസിന്റെ പുതിയ സംരംഭമാണ്. സമകാലിക വിഷയങ്ങളെ


മുൻനിർത്തി അദ്ദേഹം ഒരുക്കുന്ന സൃഷ്ടികൾക്ക് എന്നും പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്.
"കില്ലിംഗ് ഡ്രഗ്" ന്റെ കഥ, തിരക്കഥ, എഡിറ്റിംഗ്, കോ-ഡയറക്ഷൻ എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ശാലുബ്ഖാനാണ്. ഉണ്ണി നീലഗിരി ക്യാമറയും, അജ്മൽ ബഷീർ ബി.ജി.എം & എഫക്ട്സും നിർവ്വഹിച്ചിരിക്കുന്നു. മുജീബ് പെരുമണ്ണയാണ് പ്രൊഡക്ഷൻ മാനേജർ.


ലഹരിക്കെതിരെ ശക്തമായ ഒരു സന്ദേശം നൽകുന്ന ഈ ഹ്രസ്വചിത്രം സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നു.

Post a Comment

Previous Post Next Post