Trending

യു.ഡി.എഫ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

ആരോഗ്യ കേന്ദ്രത്തിൽ എം.സി.എഫ് നിർമ്മാണം;
യു.ഡി.എഫ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു


പെരുമണ്ണ:
മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമായി കോട്ടായിത്താഴത്ത് സ്ഥിതി ചെയ്യുന്ന പെരുമണ്ണ ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെകോമ്പോണ്ടിൽ ഗ്രാമ പഞ്ചായത്ത് നിർമ്മിക്കാൻ പോകുന്ന എം.സി.എഫ് അവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കൊണ്ട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടന്ന സദസ്സ് ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.പി. മജീദ് അദ്ധ്യക്ഷത വഹിച്ചു. പെരുമണ്ണയിൽ കഴിഞ്ഞ നാലര വർഷമായിട്ടും ഹരിത കർമ്മസേന അംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ തരം തിരിക്കാൻ ഒരു സ്ഥലം കണ്ടെത്താൻ പഞ്ചായത്ത് ഭരണ സമിതിക്ക് സാധിച്ചിരുന്നില്ല. ബസ്റ്റാൻ്റിൽ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് പന്തൽ കെട്ടിയാണ് അപകടകരമായ രീതിയിൽ എം.സി.എഫ് പ്രവൃത്തിച്ചു കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ മാസങ്ങൾ കഴിഞ്ഞിട്ടും പല സ്ഥലങ്ങളിലും റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിൽ നിന്നും മുഖം രക്ഷിക്കുന്നതിന്ന് വേണ്ടിയാണ് ഭരണ സമിതിയുടെ അവസാന സയത്ത് ആരോഗ്യ കേന്ദ്രത്തിൽ എം.സി.എഫ് തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ദിവസവും നൂറുകണക്കിന് രോഗികൾ ആശ്രയിക്കുകയും, ജനങ്ങൾ തിങ്ങി താമസിക്കുകയും ചെയ്യുന്ന പെരുമണ്ണ ഫാമിലി ഹെൽത്ത് സെൻ്ററിനുള്ളിൽ എം.സി.എഫ് തുടങ്ങാനുള്ള നീക്കം അനുവദിക്കില്ലെന്ന് ദിനേശ് പെരുമണ്ണ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിക്കും മെഡിക്കൽ ഓഫീസർക്കും യു.ഡി.എഫ് പരാതി നൽകിയിട്ടുണ്ട്. പ്രതിഷേധ സദസ്സിൽ യു.ഡി.എഫ് കൺവീനർ എ.പി. പീതാംബരൻ സ്വാഗതം പറഞ്ഞു. വി.പി.മുഹമ്മദ് മാസ്റ്റർ, കെ.ഇ.ഫസൽ, കെ.സി.രാജേഷ്, വി.പി.കബീർ, കെ.ടി.മൂസ്സ, ഹരിദാസ് പെരുമണ്ണ, സലാം മുണ്ടുപാലം, കെ.ബാലൻ, പി.ടി.എ.സലാം, കെ.കെ.ഷമീർ, എം.സമീറ, രമ്യ തട്ടാരിൽ, അബ്ദുള്ള നിസാർ, അഷ്റഫ് പയ്യടിമേത്തൽ, കെ.ടി ശ്രീകല, മുരളിചെറുകയിൽ, എം.കെ. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post