കോഴിക്കോട്ട് വസ്ത്രം മാറ്റിയെടുക്കാനെത്തിയ 12കാരനെ മര്‍ദ്ദിച്ച സെയില്‍സ്മാന്‍ അറസ്റ്റിൽ: സ്ഥാപനത്തില്‍ നിന്ന് പുറത്താക്കി
കോഴിക്കോട്
വാങ്ങിക്കൊണ്ടുപോയ വസ്ത്രത്തിന്റെ അളവ് പാകമാകാത്തതിനെ തുടര്‍ന്ന് മാറ്റിയെടുക്കാന്‍ തുണിക്കടയില്‍ എത്തിയ പന്ത്രണ്ടുകാരനെ മര്‍ദ്ദിച്ച സെയില്‍സ്മാന്‍ അറസ്റ്റില്‍. കോഴിക്കോട് തൊട്ടില്‍പ്പാലം ചാത്തന്‍കോട്ട് നടയിലെ ചേനക്കാത്ത് അശ്വന്തിനെയാണ് തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
അശ്വന്തിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി തുണിക്കട ഉടമ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു അശ്വന്ത് കുട്ടിയെ മര്‍ദ്ദിച്ചത്. വസ്ത്രം തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിന് പിടിച്ച് തള്ളുന്നതും ആക്രമിക്കുന്നതും സ്ഥാപനത്തിലെ സി സി ടി വി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു.
വ്യാഴാഴ്ചയാണ് കുട്ടി അച്ഛനൊപ്പം എത്തി ഇവിടെ നിന്നു വസ്ത്രം വാങ്ങിയത്. ഇത് മാറ്റിയെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം നേരിട്ടത്. മര്‍ദ്ദനമേറ്റ കുട്ടി ആശുപത്രിയില്‍ ചികില്‍സ തേടി. മര്‍ദ്ദനദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സെയില്‍സ്മാന്റെ നടപടിക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
Tags:
Kozhikode News