Trending

കാറില്‍ നിന്ന് 40 ലക്ഷം കവർന്നെന്ന കേസ്:

കാറില്‍ നിpന്ന് 40 ലക്ഷം കവർന്നെന്ന കേസ്:
ഭാര്യാ പിതാവിന്റെ പണം തിരികെ നൽകാതിരിക്കാൻ നടത്തിയ നാടകമെന്ന് പൊലീസ്


കോഴിക്കോട് പൂവാട്ടുപറമ്പിൽ കാറില്‍നിന്നും 40 ലക്ഷം രൂപ കവർന്നെന്ന സംഭവം നാടകമെന്ന് പൊലീസ്. ഭാര്യാ പിതാവ് നൽകിയ 40 ലക്ഷം രൂപ തിരികെ നൽകാതിരിക്കാൻ ആസൂത്രണം ചെയ്ത സംഭവമാണിതെന്ന് പൊലീസ് അറിയിച്ചു.

പുവാട്ടുപറമ്പ് സ്വദേശി പി.എം റഹീസ് സുഹൃത്തുകളായ സാജിദ് എന്ന ഷാജി, ജംഷിദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മോഷണണനാടകം നടത്താന്‍ സുഹൃത്തുക്കളായ രണ്ട് പേര്‍ക്ക് 90,000 രൂപയാണ് റഹീസ് ക്വട്ടേഷന്‍ നല്‍കിയത്. കാറിനകത്ത് പണമില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പൂവാട്ടുപറമ്പ് കെയർ ലാൻ്റ് ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച നടത്തിയതെന്നാണ് റഹീസ് പരാതി നൽകിയത്.

Post a Comment

Previous Post Next Post