Trending

ചന്ദ്രകാന്തി രചന : നുസൈബ പി

ചന്ദ്രകാന്തി
രചന : നുസൈബ പി


നിശയുടെ നെറുകയിൽ നിലാവൊരു പൊട്ടുതൊട്ടു,
വെള്ളിമുകിൽ തേരിൽ വന്നിറങ്ങും ദേവതപോലെ.  
കരിമ്പടം വകഞ്ഞു കടലലകൾ കൈനീട്ടി,  
നക്ഷത്രങ്ങൾ മിഴിനീർ പോലെ മിന്നിത്തെളിഞ്ഞു.

ഓളങ്ങളിൽ ഉറങ്ങുന്ന സ്വപ്നങ്ങൾക്ക് തൂലികയായി,  
പനിനീർ തുള്ളികൾ പോൽ പെയ്തിറങ്ങും നിലാ കാന്തി.  

വിരഹത്തിന്റെ നെഞ്ചിടിപ്പുകൾക്ക് തിരികേറ്റി,  
പ്രണയത്തിന്റെ പാട്ടുകൾക്ക് ഈണമിട്ട്

മുറ്റത്തെ മുല്ലയ്ക്കും മനസ്സിലെ മുറിവുകൾക്കും  
തണൽ വിരിച്ചൊരു അമ്മയുടെ കൈ പോലെ.  

എത്ര കാലം കഴിഞ്ഞാലും മങ്ങാത്ത ഓർമ്മയായങ്ങനെ..
നിശയുടെ നിഗൂഢതയെ
നീല പുതപ്പിട്ടു മൂടുന്ന 
പ്രകൃതിയുടെ 
വിസ്മയ പ്രതിഭാസം..


രചന : നുസൈബ പി

Post a Comment

Previous Post Next Post