Trending

വിശ്വാസം രചന : സബീഷ് തൊട്ടിൽപ്പാലം

വിശ്വാസം
രചന : സബീഷ് തൊട്ടിൽപ്പാലം


ഭയം
ഉണ്ടായിരുന്നു.
എന്നിട്ടും
കുന്നിറങ്ങി വന്ന
മുയൽക്കുഞ്ഞുങ്ങൾ
വേട്ടനായ്ക്കൾക്കു മുന്നിൽ
അടി പതറാതെ
നിന്നത്,
തങ്ങളുടെ പിന്നിൽ
ശക്തിയോടെ
അണിനിരന്നെത്തുന്ന
കാട്ടുമുയൽക്കൂട്ടങ്ങളിൽ
അവർക്കുണ്ടായിരുന്ന
അടിയുറച്ച വിശ്വാസം കൊണ്ടായിരുന്നു.
അനന്തരം
ആകാശവനിയിൽ
ചുവന്ന നക്ഷത്രം
അവർക്ക് വഴികാട്ടിയായി.

രചന : സബീഷ് തൊട്ടിൽപ്പാലം

Post a Comment

Previous Post Next Post