Trending

ദേശീയ ലൈബ്രറി വാരം: സ്കൂൾ തല ഉദ്ഘാടനം വീരാൻകുട്ടി നിർവഹിച്ചു ​

ദേശീയ ലൈബ്രറി വാരം: സ്കൂൾ തല ഉദ്ഘാടനം വീരാൻകുട്ടി നിർവഹിച്ചു

​

കുറ്റ്യാടി: ദേശീയ ലൈബ്രറി വാരാഘോഷത്തിന്റെ സ്കൂൾ തല ഉദ്ഘാടനം ഐഡിയൽ പബ്ലിക് സ്കൂളിൽ നടന്നു. പ്രശസ്ത കവി വീരാൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

​വായന മത്സരം, നിരൂപണ മത്സരം എന്നിവയിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പ്രിൻസിപ്പാൾ അയൂബ് മൂവക്കൻ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ പി. ഷംസുദ്ദീൻ, കവിയും അധ്യാപകനുമായ സബീഷ് തൊട്ടിൽപാലം, വിദ്യാർത്ഥി പ്രതിനിധി സിയ മെഹസിൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഫാത്തിമ നർജിസ് സ്വാഗതവും നീമ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post