ശരീരം ഇല്ലാത്തവരുടെ
സ്വാതന്ത്ര്യ ദിനത്തിൽ.
രചന : കുഞ്ഞച്ചൻ മത്തായി
മങ്ങിയ വെട്ടത്തിൽ ,
നെരിപ്പിരി കൊള്ളുന്ന
മണൽ ത്തരിയിൽ പ്രണയമുളയ്ക്കുന്നതും,
പ്രാണനിൽ നിന്നും അശ്വമേധം പാഞ്ഞു,
ലില്ലിപ്പൂവിനെ ഉണർത്തി,
ഇരുട്ടിൻ സംഗമത്തിൽ ചത്തു മലർന്നതും,
മഞ്ഞിൻ പുകയിൽ ,
രാകിനാവിന്റെ പടിവാതിൽ ചവിട്ടി ഇറങ്ങുന്നതും, കാണാതെ കണ്ടു
ഒരു വെള്ളിയാഴ്ച രാവിൽ ,
എന്ത് മധുരം !
എന്ത് രുചി !
എന്ത് രസം !
കാമം കത്തി കരിന്തിരി ആയിട്ടും, ആദ്യ ഉച്ചരിച്ചതിന്റെ ഗാംഭീര്യം വിട്ടുപോകുന്നതേയില്ല,
എത്ര ചിന്തിച്ചിട്ടും,
എത്ര തേടിയിട്ടും,
ഓർമ്മകൾ വന്നെത്തുന്നില്ല ;
ഒരു നിഴൽ ചിത്രം പോലോടി കൊണ്ടേയിരിക്കുന്നു.
നയനങ്ങൾ കുളിർമ പകരുന്ന അത്ഭുതങ്ങൾ
വാഴ പാടത്തിലെ സഞ്ചാരത്തിനിടയിൽ, നിലയില്ലാതെ പെയ്ത മഴയിൽ, ഉടൽ ഉടലിനോട് ചേർന്നു നി നിർവൃതിമാടിയ നേരം ,
അവളുടെ നിലവിളി ,
ഏതോ ഭീകര ജീവിയുടെ ഒച്ചകൾ,
നൂറായിരംചോദ്യങ്ങളുടെ
രശ്മി തരംഗങ്ങൾ കണ്ടു മുഖങ്ങളിൽ ,
അവളുടെ ചുറ്റിലും നിരനിരയായി, സെമിത്തേരി പുഷ്പങ്ങളിൽ നിന്നും ഉണർന്നെണീറ്റ് ,
നമ്മൾക്ക് കാണാനാകാത്ത വിധം പുകകൾ പടർന്നു,
ശക്തരല്ലാത്ത ആത്മാക്കളുടെ പുഞ്ചിരിയാൽ ,
അവളെയും എന്നെയും
കാനനനടുവിൽ തൊട്ടിൽകെട്ടിയാട്ടുന്നു.
Tags:
Articles
