Trending

ജമാഅത്തെ ഇസ്ലാമി ഹിന്ദ് – മെഡിക്കൽ കോളേജ് ഏരിയാ സമ്മേളനം ( ഞായറാഴ്ച ) നവംബർ 29 ന്

ജമാഅത്തെ ഇസ്ലാമി ഹിന്ദ് – മെഡിക്കൽ കോളേജ് ഏരിയാ സമ്മേളനം ( ഞായറാഴ്ച ) നവംബർ 29 ന്


മാവൂർ: ജമാഅത്തെ ഇസ്ലാമി ഹിന്ദ് – മെഡിക്കൽ കോളേജ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏരിയാ സമ്മേളനം  നവംബർ 29 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ കോവൂർ കോർപ്പറേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



“ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം” എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം പ്രമുഖ പ്രഭാഷകനും
ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല വൈ പ്രസിഡൻ്റുമായ സക്കീർ ഹുസൈൻ തുവ്വൂർ ഉദ്ഘാടനം ചെയ്യും. ഏരിയാ പ്രസിഡന്റ് ടി. മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിക്കും.
പ്രബോധനം എഡിറ്റർ സദ്റുദ്ദീൻ വാഴക്കാട് അവതരിപ്പിക്കുന്ന “സുഗന്ധമുള്ള ജീവിതം” പരിപാടി, ഹംസഫർ ഡോക്യുഫിക്ഷൻ, പാനൽ ചർച്ച, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കൽ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
വിവിധ സെഷനുകളിലായി സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട്,
കേന്ദ്ര പ്രതിനിധി സഭാംഗം സഫിയ അലി അഡ്വ: മുബശ്ശിർ അസ്ഹരി എന്നിവർ സംബന്ധിക്കും.
 സംഘടനയുടെ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും പൊതുസമൂഹവുമായി പങ്കുവെക്കുവാനും സൗഹൃദത്തിനും  വേദിയൊരുക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
പത്രസമ്മേളനത്തിൽ ഏരിയ പ്രസിഡൻ്റ് ശരീഫ് കുറ്റിക്കാട്ടൂർ സെക്രട്ടറി ഡോ. ഇസ്മയിൽ കോവൂർ,കൺവീനർ സലിം വെള്ളിപറമ്പ , മീഡിയ കൺവീനർ സിദ്ദീഖ് കുറ്റിക്കാട്ടൂർ
എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post