Trending

ഒടുവിലെഴുതിയ വരികള്‍

ഒടുവിലെഴുതിയ വരികള്‍



ഈ അടുത്തെഴുതിയ
വരികളില്‍ പലതും
മരണമായിരുന്നു വിഷയം.
മരണം മണക്കുന്ന കഥകള്‍,
ചന്ദനത്തിരിയുടെ
പുകപടരുന്ന കവിതകള്‍.

ഈ അടുത്തെഴുതിയ
വരികളില്‍ പലതും
ജീവിതമായിരുന്നു വിഷയം.
ഒടുങ്ങുന്ന ജീവിതങ്ങളേറെയെഴുതി,
തുടങ്ങുന്ന ജീവിതങ്ങള്‍ മറന്നു.

എഴുതിത്തുടങ്ങിയ
അക്ഷരങ്ങളില്‍
മരണസുഗന്ധം പടര്‍ന്നു.
വാക്കുകളില്‍ മരണം പുഞ്ചിരിച്ചു.
വാക്കുകള്‍ എഴുതപ്പെട്ടു കഴിഞ്ഞാല്‍
മരണവും രേഖപ്പെട്ടു കഴിഞ്ഞു.


ജീവനില്ലാത്ത
വാക്കുകള്‍ പലതും
പുതുജീവന്‍ നല്‍കി
ഇളംതെന്നലില്‍ ചേര്‍ത്തൊരു
മടക്കമില്ലാത്ത യാത്രയ്ക്ക്
അനുമതി നല്‍കുമ്പോള്‍
മരണമവിടെ ആരംഭിച്ചു.

രചന : 
നിഥിൻകുമാർ ജെ 
7994766150

Post a Comment

Previous Post Next Post