പപ്പായ കൃഷി പ്രോത്സാഹിപ്പിക്കണം - മില്ലി മോഹൻ
കുന്നമംഗലം: ആരോഗ്യ രംഗത്ത് വലിയ കരുത്ത് നൽകുന്ന പഴവർഗമായ പപ്പായ കൃഷി പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും കുന്നമംഗലം മണ്ഡലം സ്വതന്ത്ര കർഷക സംഘത്തിന്റെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം
പ്രൊജക്ടുകൾ നടപ്പിലാക്കുന്ന ഈ കൂട്ടായ്മക്ക് എല്ലാവിധ പിന്തുണയും സഹായവും നൽകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ പറഞ്ഞു.
മണ്ഡലം സ്വതന്ത്ര കർഷക സംഘം (എസ്.കെ.എസ്)നടപ്പാക്കുന്ന 'ഗ്രീൻ ഗോൾഡ് പപ്പാലി'പപ്പായ കൃഷി പദ്ധതി പെരുവയലിൽ നടന്ന ചടങ്ങിൽ പപ്പായ തൈ നട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
മണ്ഡലം പ്രസിഡന്റ് എം. ടി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഖാദർ മാസ്റ്റർ, എസ്. കെ. എസ് സംസ്ഥാന ട്രഷറർ കെ. കെ അബ്ദുറഹിമാൻ മാസ്റ്റർ,
മുസ്ലിം ലീഗ് കുന്നമംഗലം മണ്ഡലം പ്രസിഡന്റ്, കെ.മൂസ മൗലവി
കേര കർഷകസംഘം സംസ്ഥാനവൈസ് പ്രസിഡന്റ് എ.വി മൊയ്തീൻ കോയ,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഫസീല, ജില്ലാ പഞ്ചായത്ത് അംഗം സീന അശോകൻ, പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.വി ജാഫർ , തിരുവമ്പാടി മണ്ഡലം മണ്ഡലം എസ് കെ എസ് പ്രസിഡന്റ് നടുക്കണ്ടി അബൂബക്കർ, മണ്ഡലം എസ് കെ എസ് വൈസ് പ്രസിഡന്റുമാരായ അബ്ദുറഹിമാൻ കരിപ്പാൽ, കോയ മൊയ്തീൻ, സെക്രട്ടറി മുഹമ്മദ് കുട്ടി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.വി കോയ, എസ്.കെ.എസ് പഞ്ചായത്ത് പ്രസിഡന്റ് മുളയത്ത് മുഹമ്മദ് ഹാജി,സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് സൈനുദ്ധീൻ , മണ്ഡലം വനിത കർഷക സംഘം പ്രസിഡന്റ് സഫിയ, ജനറൽ സെക്രട്ടറി ജുമൈലത്ത്, പെരുവയൽ പഞ്ചായത്ത് ക്ഷേമ കാര്യ ചെയർ പേഴ്സൺ ഷാഹിന,അംഗങ്ങളായ കെ.ടി സാജിത,
സുധാ രവീസ്,രതീഷ് കുമാർ,പഞ്ചായത്ത് കൃഷി ഭവൻ കൃഷി ഓഫീസർ ശ്രീജ, കുഞ്ഞിരാൻ ഹാജി, കെ.എൻ.എ കോയ മാസ്റ്റർ ഒളവണ്ണ,മുഹമ്മദ് ബാവ,സുബൈദ, മണ്ഡലം എസ്.കെ.എസ് ജനറൽ സെക്രട്ടറി മുനീർ മാവൂർ സ്വാഗതവും ട്രഷറർ പി.സി അബ്ദുൽ ഖാദർ ഹാജി നന്ദിയും പറഞ്ഞു.
Tags:
Kozhikode News
