മർക്കസ് ഗേൾസിൽ ഇനി ഡിജിറ്റൽ സ്ക്വയറും.
കാരന്തൂർ: വിവര സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ കണ്ടെത്തിയും പ്രയോജനപ്പെടുത്തിയും വിദ്യാർത്ഥികളെ ഡിജിറ്റൽ യുഗത്തിൻ്റെ മുൻ നിരയിലെത്തിക്കുക ലക്ഷ്യമാക്കി മർക്കസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ തുടങ്ങി. കുന്ദമംഗലം എ. ഇ. ഒ രാജീവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാനധ്യാപകൻ നിയാസ് ചോല അധ്യക്ഷനായി. കൈറ്റ് മാസ്റ്റർ ട്രെയിനർ പി സി അഷ്റഫ് പദ്ധതിയുടെ നേട്ടങ്ങൾ വിശദീകരിച്ചു. വാർഡ് മെമ്പർ ബിജു പൂതക്കണ്ടി, എസ് ഐ ടി സി പി കെ ഷാക്കിറ , കെ.പ്രീത,വി. സൗദാബീവി, പി എസ് ഐ ടി സി കെ കെ ഷംന തുടങ്ങിയവർ സംസാരിച്ചു.
(ന്യൂസ്:മജീദ് കൂളിമാട് )
Tags:
Kunnamankalam News
