Trending

കുറ്റ്യാടിയിൽ ഹോപ്പിന്റെ രക്തദാന ക്യാമ്പ്... 58 പേർ രക്തദാനം നിർവ്വഹിച്ചു..

കുറ്റ്യാടിയിൽ ഹോപ്പിന്റെ 
രക്തദാന ക്യാമ്പ്...
58 പേർ രക്തദാനം നിർവ്വഹിച്ചു..


ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് കുറ്റ്യാടി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാര ഭവനിൽ നടത്തിയ  രക്തദാന ക്യാമ്പിൽ വനിതകളടക്കം 58 പേർ പങ്കെടുത്ത്  രക്തദാനം നിർവ്വഹിച്ചു ..


തലശ്ശേരി മലബാർ ക്യാൻസർ സെന്റർ  ബ്ലഡ്‌ സെന്ററിലെ രൂക്ഷമായ രക്തക്ഷാമം പരിഹരിക്കുവാൻ ഒരു കൈ സഹായം എന്ന നിലക്കാണ് ക്യാമ്പ് നടത്തിയത്...
ഹോപ്പ് പ്രവർത്തകരായ നാസർ മാഷ് ആയഞ്ചേരി, ഷാജിമോൻ വെള്ളിമാട്കുന്ന്,ശ്രീജിത്ത്‌ മരുതോങ്കര, മുഹമ്മദ്‌ ദേവർകോവിൽ,അഫ്ന ബക്കർ ആഷിയാന,ഷറഫു കുറ്റ്യാടി,ആബിദ ജമാൽ ഊരത്ത്,  ഗ്രീഷ്മ ശ്രീജിത്ത്, ഹക്കീം ദേവർകോവിൽ എന്നിവർ നേതൃത്വം നൽകി..
മെഡിക്കൽ ഓഫീസർ ഡോ. ആകർഷ് സർട്ടിഫിക്കറ്റുകൾ നൽകി.


കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് OT നഫീസ്സ ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു..
നസീർ ചിന്നൂസ് അധ്യക്ഷത വഹിച്ചു. 
കുറ്റ്യാടി സബ് ഇൻസ്‌പെക്ടർ സുരേഷ് മൊട്ടമ്മൽ മുഖ്യ പ്രഭാഷണം നടത്തി..
ഡോ. ഫാത്തിമ സനം,
അഡ്വ. ജമാൽ പാറക്കൽ,അമ്മദ് കിണറ്റുംകണ്ടി,മുത്തലിബ്,യൂനുസ് A V തുടങ്ങിയവർ 
ആശംസകൾ നേർന്നു സംസാരിച്ചു..
കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഫാത്തിമ നാസർ, ജംസീല അസ്മർ എന്നിവർ സന്നിഹിതരായിരുന്നു..

Post a Comment

Previous Post Next Post