Trending

മെക്സെവൻ ഹെൽത്ത് ക്ലബ്ബ് രണ്ടാം വാർഷികം ആഘോഷിച്ചു

മെക്സെവൻ ഹെൽത്ത് ക്ലബ്ബ് രണ്ടാം വാർഷികം ആഘോഷിച്ചു


കുന്നമംഗലം: മെക്സെവൻ ഹെൽത്ത് ക്ലബ്ബ് കുന്നമംഗലം യൂണിറ്റിന്റെ രണ്ടാം വാർഷിക ആഘോഷങ്ങൾ പ്രൗഢമായി സംഘടിപ്പിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സംജിത്ത് സി.വി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജോൺ സി.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ മെക്സെവൻ നോർത്ത് സോൺ അസിസ്റ്റന്റ് കോർഡിനേറ്റർ നിയാസ് എകരൂൽ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ കുന്നമംഗലത്തിന്റെ പ്രിയ കായികതാരങ്ങളെ ആദരിച്ചു. അണ്ടർ 18 ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീവർണ്ണിതയെ ചടങ്ങിൽ വെച്ച് ആദരിച്ചു. പ്രമുഖ ഫുട്ബോൾ താരവും നിലവിൽ സന്തോഷ് ട്രോഫി കേരള ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായ നിയാസ് റഹ്മാനെയും ചടങ്ങിൽ ആദരിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി അംഗങ്ങൾ പതിവ് വ്യായാമത്തിന് ശേഷം കുന്നമംഗലം അങ്ങാടി വലംവെച്ച് യു.പി. സ്കൂളിൽ റാലി അവസാനിപ്പിച്ചു. പരിപാടിയിൽ ഇരുനൂറ്റമ്പതോളം അംഗങ്ങൾ പങ്കെടുത്തു.
മേഖലാ അസിസ്റ്റന്റ് കോർഡിനേറ്റർ റഷീദ് കുന്നമംഗലം സ്വാഗതവും സെന്റർ കോർഡിനേറ്റർ ദാവൂദ് അലി നന്ദിയും പറഞ്ഞു. മേഖല കോർഡിനേറ്റർമാരായ റസാഖ് ചെറുവറ്റ, ഷീജ ജോസ്, കൺവീനർ വിജയൻ വിജയശ്രീ, ശംസു മൂത്തടക്കാട്, തൽഹത്ത് കുന്നമംഗലം തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

Post a Comment

Previous Post Next Post