ജന്തർ മന്തർ സമരത്തിന്
ഐക്യദാർഢ്യം.
മാവൂരിൽ യൂത്ത് ലീഗ് നൈറ്റ് മാർച്ച് നടത്തി.
മാവൂർ:ഇന്ത്യൻ ജനാധിപത്യത്തിനെതിരായ കടന്നുകയറ്റത്തെ ചെറുക്കാനും ഭരണഘടനയെ സംരക്ഷിക്കാനും
ജന്തർ മന്ദറിൽ
നടക്കുന്ന പോരാട്ടത്തിന്
ഐക്യദാർഢ്യം പ്രഖ്യാപിച്ച്
മുസ്ലിം യൂത്ത് ലീഗ് മാവൂരിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എ പി അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ സംരക്ഷിക്കാൻ നടത്തുന്ന രണ്ടാം സ്വാതന്ത്ര്യ സമരമാണ് ഗ്യാനേഷ് കുമാറിന്റെ രാജിക്കായി
നടക്കുന്നതെന്നും ഫാസിസ്റ്റ് ശക്തികൾക്ക് കീഴ്പ്പെടാൻ മതേതര മനസ്സുകൾക്ക് കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ശാക്കിർ പാറയിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മങ്ങാട്ട് അബ്ദുറസാഖ്,
മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി
കെ ലത്തീഫ് മാസ്റ്റർ, എം പി അഹമ്മദ് ,നേതാക്കളായ സി.ടി ശരീഫ്, ഹബീബ് ചെറൂപ്പ, കെഎം മുർത്താസ്, കെ.അലിഹസൻ,
നിസാം വി കെ, ഷാക്കിർ ബാവ, പി.സി അനസ്, ബാസിത്ത് കായംകുളം, നൗഫൽ മുഴപാലം
Tags:
Mavoor News

