മലയാള വേദി 243-ാമത് സാഹിത്യ കൂട്ടായ്മ: കാർത്തു ആർ.ജിയുടെ 'മഴയ്ക്കപ്പുറം' നോവൽ പ്രകാശനം ചെയ്തു
കല്ലമ്പലം: മലയാള വേദിയുടെ 243-ാമത് പ്രതിമാസ സാഹിത്യ കൂട്ടായ്മയുടെ ഭാഗമായി പുസ്തക പ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു. നോവലിസ്റ്റ് കാർത്തു ആർ.ജി. (മൗനകാശി) രചിച്ച 'മഴയ്ക്കപ്പുറം' എന്ന നോവലിന്റെ പ്രകാശനം പ്രശസ്ത കവിയും എഴുത്തുകാരനുമായ ഓരനെല്ലൂർ ബാബു നിർവഹിച്ചു. കടക്കാവൂർ സർക്കിൾ ഇൻസ്പെക്ടർ ശ്രീ. പ്രൈജു ആദ്യപ്രതി ഏറ്റുവാങ്ങി.
ചടങ്ങിൽ വാർഡ് മെമ്പർ ശ്രീനാഥ് അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠൻ കല്ലമ്പലം സ്വാഗതം ആശംസിച്ച യോഗത്തിൽ ഡോ. പ്രിയ സുനിൽ നോവൽ പരിചയപ്പെടുത്തി സംസാരിച്ചു.
രാമചന്ദ്രൻ കരവാരം, ഡോ. അഞ്ജന പ്രതീഷ്, ഡോ. അശോക് ശങ്കർ, മധുസൂദനക്കുറുപ്പ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. തുടർന്ന് നോവലിസ്റ്റ് കാർത്തു ആർ.ജി. മറുപടി പ്രസംഗം നടത്തി.
സാംസ്കാരിക സമ്മേളനത്തിന് ശേഷം നടന്ന വർണ്ണാഭമായ കവിയരങ്ങിൽ പ്രമുഖ കവികൾ അണിനിരന്നു. മടവൂർ സുരേന്ദ്രൻ, എ.കെ. നിസാർ പള്ളിക്കൽ, താഹിർ കല്ലമ്പലം, അയിലം വസന്തകുമാരി, രണിത കെ., ആലങ്കോട് ദർശൻ, രമ്യ കെ.എസ്., അനിൽ പൂതക്കുഴി, പ്രസേന സിന്ധു, മുത്താ സുധാകരൻ, ശ്രീകുമാരി ഓച്ചിറ, ഷീന രാജീവ് തുടങ്ങിയവർ കവിതകൾ ആലപിച്ചു.
Tags:
Kerala News

