Trending

​വേളംകോട് സെന്റ് ജോർജ് സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 49 പേർ രക്തം ദാനം ചെയ്തു

​വേളംകോട് സെന്റ് ജോർജ് സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 49 പേർ രക്തം ദാനം ചെയ്തു
​
കോടഞ്ചേരി: ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് മുറമ്പാത്തി വിംഗിന്റെയും വേളംകോട് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ എന്‍.എസ്.എസ്, സ്കൗട്ട് & ഗൈഡ്സ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 


മുക്കം എം.വി.ആർ (MVR) ക്യാൻസർ സെന്റർ ബ്ലഡ്‌ സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
​കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യമായി രക്തം ദാനം ചെയ്യുന്നവരും വനിതകളും ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്ത ക്യാമ്പിൽ 49 പേർ രക്തം നൽകി.


 ക്യാമ്പിൽ പങ്കെടുകാനായി 73 പേർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ആരോഗ്യ പരിശോധനകൾക്ക് ശേഷം ബാക്കിയുള്ളവരുടെ അപേക്ഷകൾ നിരസിക്കപ്പെടുകയായിരുന്നു.
​എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ബിൻസി, ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് ജോയിന്റ് സെക്രട്ടറി സുമേഷ് പാലേരി, എക്സിക്യൂട്ടീവ് മെമ്പർ ഷാജിമോൻ വെള്ളിമാട്കുന്ന് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ ബ്ലഡ്‌ സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ആമിൽ ഹാരിസ് വിതരണം ചെയ്തു.

Post a Comment

Previous Post Next Post