MMCയിൽ രക്തദാന ക്യാമ്പ് നടത്തി..
27 പേർ രക്തദാനം നിർവ്വഹിച്ചു..
ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ നടത്തിയ രക്തദാന ക്യാമ്പിൽ വനിതകളടക്കം 27 പേർ രക്തം നൽകി..
ബ്ലഡ് സെന്ററിലെ രൂക്ഷമായ രക്തക്ഷാമം പരിഹരിക്കുവാൻ ഒരു കൈ സഹായം എന്ന നിലക്കാണ് കോരിച്ചൊരിയുന്ന മഴയത്തും ദാതാക്കളെത്തിയത്..
ഹോപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി,
എക്സിക്യൂട്ടീവ് മെമ്പർമാരായ ഷുക്കൂർ അത്തോളി, ഷാജിമോൻ വെള്ളിമാട്കുന്ന്,കോർഡിനേറ്റർ ആരിഫ് ഉണ്ണികുളം,മിഷൻ കോർഡിനേറ്റർമാരായ ഖാദർ മുണ്ടോത്ത്, അഫ്ന ബക്കർ ആഷിയാന, ആബിദ ജമാൽ ഊരത്ത്, നബീൽ നടുവണ്ണൂർ എന്നിവർ നേതൃത്വം നൽകി..
Tags:
Kozhikode News



