Trending

ഉപജില്ലാ ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യന്മാരായി, സൗത്ത് കൊടിയത്തൂർ എ യു പി സ്കൂൾ ടീം ജില്ലാ ഫുട്ബോൾ മത്സരത്തിലേക്ക് സെലക്ഷൻ നേടി

ഉപജില്ലാ ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യന്മാരായി, സൗത്ത് കൊടിയത്തൂർ എ യു പി സ്കൂൾ ടീം ജില്ലാ ഫുട്ബോൾ മത്സരത്തിലേക്ക് സെലക്ഷൻ നേടി

കൊടിയത്തൂർ സ്കൂളിലെ പ്രതിഭാധനരായ വിദ്യാർത്ഥിനികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളോടെ ഉജ്ജ്വല യാത്രയയപ്പ് നൽകി.

വാർഡ് മെമ്പർ എം പി ജുമൈലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ, കുട്ടികൾക്ക് പ്രോത്സാഹനമായി വാർഡ് മെമ്പർ ഫുട്ബോൾ സമ്മാനിച്ചാണ് ജില്ലാ മത്സരത്തിനായുള്ള യാത്രയയപ്പ് നൽകിയത്.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ബഷീർ മാസ്റ്റർ , പി.ടി.എ പ്രസിഡന്റ് ഫസൽ കൊടിയത്തൂർ,വൈസ് പ്രസിഡന്റ് അനസ് താളത്തിൽ ഫുട്ബോൾ കോച്ച് സമീൽ മാസ്റ്റർ,നസീർ മാസ്റ്റർ,ഹര്ഥിക് മാസ്റ്റർ,മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post