അനന്തയാത്രയിലെ അടയാളങ്ങൾ കവിത സമാഹാരം പ്രകാശനം ചെയ്തു.
തൃശ്ശൂർ: നിർമ്മാല്യം സാഹിത്യ കലാസാംസ്കാരിക സമിതിയുടെ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ അനിൽ മണ്ണത്തൂരിന്റെ അനന്ത യാത്രയിലെ അടയാളങ്ങൾ ഉൾപ്പെടെ 16 പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
പ്രമുഖ സാഹിത്യകാരി എം. ഡി രത്നമ്മയിൽ നിന്ന് തനിനിറം സബ് എഡിറ്ററും, പീരിയോടിക്കൽ ഹെഡ് പ്രമുഖ കവിയത്രിയുമായ ജ്യോതിരാജ് തെക്കൂട്ട് ഏറ്റുവാങ്ങി.
പ്രസ്തുത പരിപാടി തൃശൂർ എംഎൽഎ രാജൻ ജെ പല്ലൻ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് കെ ഉണ്ണികൃഷ്ണൻ, മാതൃഭൂമി റീജിണൽ മാനേജർ വിനോദ് പി നാരായണൻ, സംവിധായകൻ കലവൂർ രവികുമാർ, ഫെബിൻ പെരിങ്ങാല, സജിത്ത്ലാൽ നന്ദനം, സതീഷ് കാക്കരത്ത്, ഉഷ, വിജി വട്ടപ്പാറ, രവീന്ദ്രനാഥ്, സാൻ്റോ വാഴപ്പിള്ളി, രാമകൃഷ്ണൻ എന്നിവർ പരിപ്പാടിക്ക് നേത്വത്യം നൽകി. ചടങ്ങിൽ നിർമ്മാല്യം സാംസ്കാരിക വേദി സെക്രട്ടറി വത്സല നിലമ്പൂർ അധ്യക്ഷത വഹിച്ചു. നിർമ്മാല്യം പ്രസിഡൻറ് രാമനാഥൻ സ്വാഗതവും, ഇന്ദിര ചന്ദ്രൻ നന്ദിയും പറഞ്ഞു.
അനന്തയാത്രയിലെ അടയാളങ്ങൾ അനിൽ മണ്ണത്തൂരിൻ്റെ ഏഴാമത്തെ പുസ്‌തകമാണ്. സജിത്തിലാൽ നന്ദനമാണ് പുസ്തകത്തിൻറെ അവതാരിക എഴുതിയത്.
Tags:
Kozhikode News
