പ്രവാസികളുടെ ഭിന്നശേഷിക്കാരായ സഹോദരങ്ങളെയും നോർക്ക കെയർ പ്ലസ് ഇൻഷുറൻസിൽ ഉൾപ്പെടുത്തണം.
മന്ത്രിക്ക് നിവേദനം നൽകി
പ്രവാസികൾക്കും കുടുംബത്തിനും വളരെ ഉപകാരപ്രദമായ നോർക്ക കെയർ ഇൻഷുറൻസിൽ പ്രവാസികളുടെ മാതാപിതാക്കളെ ഉൾപ്പെടുത്താനുളള സർക്കാർ തീരുമാനത്തെ വാഴക്കാട് ഖത്തർ അസോസിയേഷൻ ( വാഖ്) സർവാത്മനാ സ്വാഗതം ചെയ്തു അതോടൊപ്പം തന്നെ പ്രവാസിയുടെ ഭിന്നശേഷിക്കാരായ ആശ്രിതരായ സഹോദരങ്ങളെക്കൂടി ഇൻഷുറൻസിൽ ഉൾപ്പെടുത്തുന്ന കാര്യം സജീവമായി പരിഗണിക്കണമെന്ന് ഖത്തറിലെ വാഴക്കാട്ടുകാരുടെ കൂട്ടായ്മയായ വാഴക്കാട് അസോസിയേഷനോഫ് ഖത്തർ (വാഖ്) കേരള കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു
ന്യായമായ ആവശ്യം ഗൗരവമായി പരിഗണിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് മന്ത്രി വാഖ് പ്രതിനിധികൾക്ക് ഉറപ്പ് നൽകി
വാഖ്പ്രസിഡണ്ട് ജൈസൽ എളമരം നിവേദനം കൈമാറി
Tags:
Latest News

