നെല്ലിയോട്ട് ബഷീർ മാസ്റ്ററെ ആദരിച്ചു...
കോഴിക്കോട് : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപക ദിനാഘോഷത്തിൽ വിവിധ മേഖലകളിൽ പ്രശസ്തരായ അധ്യാപക ശ്രേഷ്ഠരെ ആദരിച്ചു.സിനിമാ- സീരിയൽ താരം വിനോദ് കോവൂർ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ എസ് രാധാകൃഷ്ണൻ അവാർഡ് ലഭിച്ച നെല്ലിയോട്ട് ബഷീർ മാസ്റ്റർക്ക് ഉപഹാര സമർപ്പണം നടത്തി.വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മനോജ് കുമാർ സ്വാഗതം ചെയ്ത ചടങ്ങിൽ വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ശ്രീ.ടി.പി ജയനാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ.ആബിദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവ്വാഹക സമിതി അംഗം കെപി മനോജ് കുമാർ,ജിയോ ജയ്സൺ, ഹരീഷ് കുമാർ, ജിജേഷ്, സുരേഷ് ബാബു, നിഥിൻ തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് സിറ്റി, റൂറൽ, ചേവായൂർ,ഫറോക്ക് എന്നീ സബ്ജില്ലകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട അധ്യാപകരെയാണ് ആദരിച്ചത്.
Tags:
Kozhikode News

