Trending

വാഴക്കാട് ഗവ. ഹെൽത്ത് സെന്ററിൽ ഡോക്ടർമാരുടെ പരിശോധന താഴത്തെ നിലയിലേക്ക് മാറ്റണം: 'പരിവാർ' നിവേദനം നൽകി

വാഴക്കാട് ഗവ. ഹെൽത്ത് സെന്ററിൽ ഡോക്ടർമാരുടെ പരിശോധന താഴത്തെ നിലയിലേക്ക് മാറ്റണം: 'പരിവാർ' നിവേദനം നൽകി
​
വാഴക്കാട്: വാഴക്കാട് ഫാമിലി ഹെൽത്ത് സെന്ററിൽ (FHC) ഡോക്ടർമാരുടെ പരിശോധന താഴത്തെ നിലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ 'പരിവാർ' വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.
​നിലവിൽ ഡോക്ടർമാരുടെ പരിശോധന മുകളിലത്തെ നിലയിലായതിനാൽ ഭിന്നശേഷിക്കാർ, വയോധികർ, കിടപ്പുരോഗികൾ എന്നിവർക്ക് മുകളിലേക്ക് കയറാൻ ഏറെ പ്രയാസമാണ് നേരിടുന്നത്. കൂടാതെ, ഹൃദയാഘാതമോ വാഹനാപകടമോ സംഭവിച്ച് എത്തുന്നവരെ മുകൾ നിലയിലേക്ക് എത്തിക്കുന്നതിലുണ്ടാകുന്ന സമയനഷ്ടം രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്നുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
​കൊണ്ടോട്ടി നിയോജകമണ്ഡലം എം.എൽ.എ. ടി.പി. അഷ്‌റഫലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആരിഫ, ജില്ലാ പഞ്ചായത്ത് മെമ്പർ ജൈസൽ എളമരം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ റോഷ്ന എന്നിവരുടെ സാന്നിധ്യത്തിലാണ് പരിവാർ ബ്ലോക്ക് പ്രസിഡന്റ് കരീം എളമരം, പഞ്ചായത്ത് പ്രസിഡന്റ് ആലിക്കുട്ടി ഊർക്കടവ് എന്നിവർ ചേർന്ന് അധികൃതർക്ക് നിവേദനം കൈമാറിയത്.

Post a Comment

Previous Post Next Post