Trending

കേരള മുസ്‌ലിം നവോത്ഥാനം: ചരിത്രവും ദർശനവും’ രണ്ടാം വോള്യം പ്രകാശനം ചെയ്തു

‘കേരള മുസ്‌ലിം നവോത്ഥാനം: ചരിത്രവും ദർശനവും’ രണ്ടാം വോള്യം പ്രകാശനം ചെയ്തു


മുസ്‌ലിം നവോത്ഥാനത്തെ ആർക്കും
പിറകോട്ട് വലിക്കാൻ കഴിയില്ലെന്ന്
ചെന്നിത്തല

കോഴിക്കോട്: കെ.എൻ.എം പ്രസിദ്ധീകരിക്കുന്ന ‘കേരള മുസ്‌ലിം നവോത്ഥാനം: ചരിത്രവും ദർശനവും’ ചതുർവോള്യ ഗ്രന്ഥപരമ്പരയിലെ രണ്ടാം വോള്യത്തിന്റെ പ്രകാശനം
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ ശ്രീ സുകൃതീന്ദ്ര കലാമന്ദിർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം നിർവഹിച്ചു.


നവോഥാനമാണ് സ്വതന്ത്ര ചിന്തകൾക്ക് പ്രചോദനം നൽകിയത്.
രാജ്യത്തെ അന്ധ വിശ്വാസങ്ങൾ തുടച്ചു നീക്കാൻ ശ്രമം നടന്നത് യൂറോപ്പ്യൻ നവോഥാനത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടവരുടെ പരിശ്രമമങ്ങളാണ്.
വക്കം മൗലവി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വലിയ പ്രചോദനം നൽകി. വിദ്യാഭ്യാസ സാമൂഹിക പുരോഗതിയെ ആർക്കും പിറകോട്ട് വലിക്കാൻ കഴിയില്ല.
മുസ്‌ലിം സമുദായം നേടിയ സാമ്പത്തിക ഭദ്രതയും കേരളത്തിന്റെ മാറ്റങ്ങൾക്ക് കാരണമായെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. വായനയിലൂടെ മാത്രമേ വെല്ലുവിളികളെ  അതിജയിക്കാൻ കഴിയൂ.
പരിഷ്കൃത സമൂഹത്തിലെ അന്ധവിശ്വാസങ്ങൾ തുടച്ചു നീക്കാൻ നിയമം കൊണ്ടു വരണമെന്ന് വ്യക്തിപരമായ അഭിപ്രായമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.ഇത് സംബന്ധമായ
റിപ്പോർട്ട് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുമായി ചർച്ച 
ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. യുവ തലമുറയുടെ
ജീവിതം തകരാതിരിക്കാനാണ് 
തൂഫാൻ പ്രഖ്യാപിച്ചതെന്നും 
അദ്ദേഹം പറഞ്ഞു
കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി, വൈസ്‌ പ്രസിഡന്റ് ഹുസൈൻ മടവൂർ എന്നിവരെ തൂഫാൻ വാരിയർമാരായി ചെന്നിത്തല പ്രഖ്യാപിച്ചു

പ്രകാശനത്തോടനുബന്ധിച്ചുള്ള നവോത്ഥാന സെമിനാർ 
കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥത്തിന്റെ ആദ്യപ്രതി കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പ് ഏറ്റുവാങ്ങി. പൊതുലൈബ്രറികൾക്കും കലാലയങ്ങൾക്കും സൗജന്യമായി പുസ്തകം ലഭ്യമാക്കുന്ന ലൈബ്രറിസ്കീം കെ എൻ എം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി പ്രഖ്യാപിച്ചു. ഗ്രന്ഥപരമ്പരയുടെ ചീഫ് എഡിറ്റർ ഡോ. പി. പി. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. എഡിറ്റർ ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി ആമുഖ പ്രഭാഷണം നടത്തി.
എം എൽ എമാരായ
അഡ്വ. കെ. പ്രവീൺ കുമാർ ,അഡ്വ ഫൈസൽ ബാബു, അഡ്വ ജയന്ത്, കെ.ടി. കുഞ്ഞിക്കണ്ണൻ,  എം.സി. വടകര, ഒ. അബ്ദുറഹ്മാൻ,  എം.പി. പ്രശാന്ത്, ഹനീഫ് കായക്കൊടി, , ശുക്കൂർ സ്വലാഹി, ഡോ. സുഹ്ഫി ഇംറാൻ,  ശമീമ ഇസ്‌ലാഹിയ്യ, സുഹ്‌റ മമ്പാട് ,പി എം നിയാസ്, എൻ സുബ്രമണ്യൻ, എ ഷിയാലി
തുടങ്ങിയ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

Previous Post Next Post