കേരള സംസ്ഥാന സ്കൂൾ കായികമേള - 2026 ഒരുക്കങ്ങൾ വിലയിരുത്തി
കോഴിക്കോട് - 2026 ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് വെച്ച് നടക്കുന്ന കേരള സംസ്ഥാന സ്കൂൾ കായികമേള സംഘാടകസമിതി ഭാരവാഹികളുടെയും സബ് കമ്മിറ്റി ചെയർമാൻ, കൺവീനർമാരുടെയും സംയുക്ത യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി.
കായികമേളയുടെ ഭാഗമായുള്ള 17 സബ് കമ്മിറ്റികൾ വിപുലീകരിക്കാനും സെപ്റ്റംബർ 20നകം വിവിധ സബ് കമ്മിറ്റി യോഗം ചേർന്ന് പ്രവർത്തന രൂപരേഖ തയ്യാറാക്കി അടുത്ത അവലോകന യോഗത്തിൽ അവതരിപ്പിക്കാനും തീരുമാനിച്ചു. സംഘാടക സമിതി ചെയർമാൻ ബഹു.എം.എ. റസാഖ് മാസ്റ്റർ എം. എൽ. എ. യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹു. എം കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. എം.എൽ. എ മാരായ അഡ്വക്കേറ്റ് ഫൈസൽ ബാബു, പാറക്കൽ അബ്ദുള്ള, സി കെ കാസിം, വി.ടി സൂരജ്,വിദ്യ ബാലകൃഷ്ണൻ, സ്റ്റേറ്റ് സ്പോർട്സ് ഓർഗനൈസർ അജിത്ത് വർഗീസ്, ഒളിമ്പ്യൻ പി. ആർ.ജിജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. മില്ലി മോഹൻ, വൈസ് പ്രസിഡണ്ട് ശ്രീ നവാസ് ജില്ലാപഞ്ചായത്ത് അംഗം ബാൽകീസ് ടീച്ചർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറ നിസാർ ചേലേറി (DPC) അബ്ദുൽ നാസർ (ഡിറ്റ് PRINCIPAL ) എന്നിവർ പങ്കെടുത്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ അമൃത സി.എസ് സ്വാഗതവും എം കെ മുഹമ്മദ് ശരീഫ് (AA )നന്ദിയും പറഞ്ഞു
Tags:
Mavoor News

