Trending

പൂത്തുലയട്ടെ മായാത്ത പുഞ്ചിരികൾ

പൂത്തുലയട്ടെ മായാത്ത പുഞ്ചിരികൾ


നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശവുമായി വീണ്ടുമൊരു ഓണക്കാലം കൂടി നമ്മളിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ഞങ്ങളുടെ കുടുംബ ട്രസ്റ്റിന്റെ ഭാഗമായി ഒട്ടേറെ ചാരിറ്റി പ്രോഗ്രാമുകളും ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായി കരുതുന്നു. ഈ യാത്രയിൽ ഞങ്ങളോടൊപ്പം ചേരുകയും സാധ്യമായ എല്ലാ രീതിയിലും സഹായസഹകരണങ്ങൾ നൽകുകയും ചെയ്ത ഓരോ നല്ല മനസ്സുകൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
​ഓണാഘോഷങ്ങളുടെ ഭാഗമായി നമ്മൾ ഒരുക്കുന്ന പല അലങ്കാരങ്ങളും ആഘോഷങ്ങളും ദിനങ്ങൾ കഴിയുമ്പോൾ മാഞ്ഞുപോയേക്കാം. എന്നാൽ, ഒരിക്കലും നശിച്ചു പോകാതെ എന്നും നമ്മളിൽ നിലനിൽക്കേണ്ട ചിലതുണ്ട്... മറ്റുള്ളവരുടെ മുഖത്ത് വിരിയുന്ന ആത്മാർത്ഥമായ പുഞ്ചിരിയും, മനുഷ്യരെന്ന നിലയിൽ നമുക്കിടയിലുള്ള ദൃഢമായ ബന്ധങ്ങളും ആണത്. അത്തരം വെളിച്ചങ്ങൾ പകർന്നുനൽകാൻ സാധിക്കുമ്പോഴാണ് ഓരോ ആഘോഷവും അർത്ഥപൂർണ്ണമാകുന്നത്.
​സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും ഈ ഓണ നാളുകളിൽ ഏവർക്കും എന്റെയും ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ!
​ആമിന ജിജു
ചെയർപേഴ്സൺ
ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ്

Post a Comment

Previous Post Next Post