വർണാഭമായി മീലാദ് റാലി
കൂളിമാട്:മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച തഅലീമുൽ ഔലാദ് മദ്രസ വിദ്യാർത്ഥികളുടെ മീലാദ് റാലി വർണാഭമായി. വർണപ്പുടവയണിഞ്ഞു പ്രവാചക പ്രകീർത്തന ഗാനവും കലാ പ്രകടനങ്ങളുമായി നീങ്ങിയ കുട്ടികളെ കാണാൻ റോഡ് വശങ്ങളിൽ സ്ത്രീകളും മറ്റും തടിച്ചു കൂടി. മധുരവും ഉപഹാരവും നല്കി അവരെ സ്വീകരിച്ചു. മഹല്ല് ഭാരവാഹികളായ കെ എ ഖാദർ മാസ്റ്റർ, കെ വീരാൻകുട്ടി ഹാജി, ഖത്വീബ് മുഹമ്മദ് മിൻഹാജ് ഫൈസി, കെ ഖാലിദ് ഹാജി, എ എം അഹ്മദ് കുട്ടി, ടി സി റഷീദ് ഹാജി, ടി സി മുഹമ്മദ് ഹാജി, കെ ടി എ നാസർ, ടി സി അയ്യൂബ് , കെ എ റഫീഖ്, ടിവി ഷാഫി മാസ്റ്റർ, സദർ മുഅല്ലിം വി അബൂബക്കർ മാസ്റ്റർ, കെ പി അഷ്റഫ് അഷ്റഫി, അബ്ദുല്ല മുസ്‌ലിയാർ,ഇർഷാദ് ഫൈസി,ഷാജഹാൻ ഫൈസി,ഇ കുഞ്ഞോയി, സി നവാസ്, എം വി അമീർ, എ.അഫ്സൽ, കെ കെ ഫൈസൽ തുടങ്ങിയവർ നേതൃത്വം നല്കി
Tags:
Mavoor News

