ഹിരോഷിമ ദിനം: യുദ്ധത്തിനെതിരെ മനസ്സാക്ഷി ഉണർത്തി വിദ്യാർത്ഥികളുടെ ഓപ്പൺ ഫോറം
പേരാമ്പ്ര :യുദ്ധത്തിനെതിരെ മനസാക്ഷി ഉണർത്തുന്നതിന്റെ ഭാഗമായി വെള്ളിയൂർ എ യു പി സ്കൂൾ ജെ ആർ സി, സ്കൗട്ട്ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ ഹിരോഷിമ ദിനത്തിൽ ചാലിക്കരയിൽ വെച്ച് നടത്തിയ യുദ്ധ വിരുദ്ധ റാലിയും ഓപ്പൺ ഫോറവും ശ്രദ്ധേയമായി. യുദ്ധ ക്കെടുത്തിക്കും ഭീകരതയ്ക്കും എതിരായി സമൂഹ മനസാക്ഷി ഉണർത്തുകയും യുദ്ധതിനെതിരായ സന്ദേശം എല്ലായിടങ്ങളിലും വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പരിപാടി സംഘടിപ്പിച്ചത് .പി ടി എ പ്രസിഡന്റ് എൻ.കെ സലീം അധ്യക്ഷത വഹിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സുജിത്ത് സി കെ പരിപാടി ഉത്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രെസ് ടി കെ സനിതടീച്ചർ യുദ്ധ വിരുദ്ധ സന്ദേശം നൽകി സംസാരിച്ചു. ചടങ്ങിൽ സീനിയർ അദ്ധ്യാപകൻ പി പി മുഹമ്മദലി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ എസ് കെ അസ്സയ്നാർ, നസീറ ടീച്ചർ,എസ് രാജീവ് എന്നിവർ മുഖ്യാതിഥികളായി.
ഓപ്പൺ ഫോറത്തിൽ
ടി കെ നൗഷാദ് മാസ്റ്റർ മോഡറേറ്ററായി. വിവിധ സാംസ്കാരിക രാഷ്ട്രീയ പാർട്ടി പ്രവർത്തകരായിട്ടുള്ള കെ മധുകൃഷ്ണൻ മാസ്റ്റർ, സി ബാലൻ, ടി കെ ഇബ്രാഹിം , എൻ ഹരിദാസ് , ആലിക്കുട്ടി മാസ്റ്റർ, മുഹമ്മദ് ചാലിക്കര, കെ രാജീവൻ, ലത്തീഫ് വെള്ളിലോട്ട്, വിജയൻ മാസ്റ്റർ, കെ സി മജീദ് മാസ്റ്റർ, ഇബ്രാഹിം പുനത്തിൽ , വി . സത്യൻ മാസ്റ്റർ, അബ്ദുറഹ്മാൻ ചാലിക്കര, ബേബി പ്രസാദ് ,വിദ്യാര്ഥികളായ മൻഹ നെസ്മിൻ, ഋധിക പ്രതാപ് , ഹൈഫ ഖദീജ, ആയിഷ ദുഅ , ആഷ്ന ആഷിക് ,സ്കൂൾ ലീഡർ ആസിം മെമ്പറൂസ് തുടങ്ങിയവർ സംസാരിച്ചു.
Tags:
Kozhikode News

