Trending

പ്രതിഭകളെ അനുമോദിച്ച് പെരുവയൽ സർവീസ് സഹകരണ ബാങ്ക്

പ്രതിഭകളെ അനുമോദിച്ച് പെരുവയൽ സർവീസ് സഹകരണ ബാങ്ക്


പെരുവയൽ: പെരുവയൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ‘പ്രതിഭാ സംഗമം’ അനുമോദന സദസ്സ് സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു, എം.ബി.ബി.എസ്. NEET വിജയികളെയും ഡോക്ടറേറ്റ് നേടിയവരെയും ചടങ്ങിൽ അനുമോദിച്ചു.

ബാങ്ക് പ്രസിഡന്റ് പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജി.ടി. സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. കുന്നമംഗലം നിയോജകമണ്ഡലം എം.എൽ.എ. റസാക്ക് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച് പ്രതിഭകളെ അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കണ്ടറം ചാലിൽ, സിന്ധു വി. ദീപ, ഡയറക്ടർമാരായ ദേവദാസ് ഇളവന, റോക്കച്ചൻ,ബാങ്ക് സെക്രട്ടറി പി.ജി. അനൂപ്, മൂസ മൗലവി, എം.പി. ബിജു തുടങ്ങിയവർ ആശംസകൾ നേർന്നു. ബാങ്ക് ഡയറക്ടർ പി. ശ്രീജ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post