Trending

സാമൂഹ്യ സുരക്ഷാ പെൻഷൻ: ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ ബാങ്ക് അക്കൗണ്ട് നിബന്ധനയിൽ നിന്ന് ഒഴിവാക്കണമെന്ന് പരിവാർ; എം.എ. റസാഖ് മാസ്റ്റർ MLA ക്ക് നിവേദനം നൽകി

സാമൂഹ്യ സുരക്ഷാ പെൻഷൻ: ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ ബാങ്ക് അക്കൗണ്ട് നിബന്ധനയിൽ നിന്ന് ഒഴിവാക്കണമെന്ന് പരിവാർ; 
എം.എ. റസാഖ് മാസ്റ്റർ MLA ക്ക് നിവേദനം നൽകി

കൊണ്ടോട്ടി: സാമൂഹ്യ സുരക്ഷാ പെൻഷൻ ബാങ്ക് അക്കൗണ്ട് വഴി മാത്രം വിതരണം ചെയ്യാനുള്ള സംസ്ഥാന സർക്കാറിൻ്റെ പുതിയ തീരുമാനത്തിൽ നിന്നും ബൗദ്ധിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരിവാർ കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റി എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ ക്ക് നിവേദനം നൽകി.

പെരുവയൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന 'ട്രു കെയർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ' ഉദ്ഘാടന വേദിയിൽ വെച്ചാണ് നിവേദനം കൈമാറിയത്. പരിവാർ മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് കരീം എളമരമാണ് എം.എൽ.എ ക്ക് നിവേദനം നൽകിയത്.
​ബൗദ്ധിക വെല്ലുവിളി നേരിടുന്ന വ്യക്തികൾക്ക് ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള ഇടപാടുകൾ നേരിട്ട് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, മുൻപത്തെപ്പോലെ തന്നെ അവർക്ക് തുക ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post